പിയാര്‍കെ ചേനം

Last seen:  2 months ago

പിയാര്‍കെ ചേനം (പി ആര്‍ കൃഷ്ണന്‍കുട്ടി) തൃശൂര്‍ ജില്ലയില്‍ ചേര്‍പ്പിനടുത്ത് ചേനത്തു ജനനം. ഇംഗ്ലീഷ് സാഹിത്യത്തിലും തത്ത്വശാസ്ത്രത്തിലും ബിരുദാനന്തരബിരുദം. ക്രിമിനല്‍ ജുഡിഷ്യറി ഡിപ്പാര്‍ട്ടുമെന്റില്‍ ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ ജൂനിയര്‍ സൂപ്രണ്ടായിരുന്നു. സാംസ്‌കാരിക-സാഹിത്യ-പ്രസാധകരംഗത്ത് സജീവ സാന്നിദ്ധ്യം. നേര്‍ക്കാഴ്ചകള്‍, ബോധിവൃക്ഷത്തണലില്‍, തണലിടങ്ങള്‍, പ്രളയാതീതം, കാഴ്ചവട്ടങ്ങള്‍ക്കുമകലെ, ഏടാകൂടങ്ങള്‍, ശാന്തിവനത്തിലെ അശാന്തിപര്‍വ്വങ്ങള്‍, കാണാപ്പുറങ്ങള്‍ എന്നീ കഥാസമാഹാരങ്ങളും പ്രപഞ്ചോത്പത്തികഥകള്‍, ആല്‍മരത്തിലെ ദൈവം, മൗനിയായ ബുദ്ധന്‍ എന്നീ ബാലസാഹിത്യകൃതികളും മടക്കയാത്ര, വഴിത്താരകള്‍, ഒടിഞ്ഞ ചിറകുകള്‍(മൊഴിമാറ്റം) എന്നീ നോവലുകളും പ്രസിദ്ധീകരിച്ചീട്ടുണ്ട്. നാഷണല്‍ കള്‍ചറല്‍ ആന്റ് വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ 2019 ലെ ഡോ. അംബേദ്കര്‍ നാഷണല്‍ സാഹിത്യശ്രീ ഫെല്ലോഷിപ്പിന് അര്‍ഹനായിരുന്നു. 2021 ലെ കേരള സാഹിത്യവേദിയുടെ നാലാമത് കാക്കനാടന്‍ കഥാമത്സരത്തില്‍ സ്‌പെഷല്‍ ജൂറി പുരസ്‌കാരം ലഭിച്ചു. 2021 ല്‍ കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറി നടത്തിയ കഥാമത്സരത്തില്‍ 'തുരുത്ത്' എന്ന കഥക്ക് ഒന്നാം സ്ഥാനം ലഭിച്ചു. നിലവില്‍ തൃശൂര്‍ ലിറ്റററി ഫോറത്തിന്റെ ട്രഷററാണ്

Member since May 2023
Sort By: